മതം സ്വകാര്യ സ്വത്തല്ല: പ്രിയങ്ക

PTI
വരുണ്‍ ഗാന്ധിയുടെ മതവിദ്വേഷപരമായ പ്രസംഗത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയതിന് ബിജെപി നല്‍കിയ മറുപടിയോട് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. മതം ആരുടെയും സ്വകാര്യ സ്വത്തല്ല എന്നാണ് പ്രിയങ്ക ബിജെപിക്ക് മറുപടി നല്‍കിയിരിക്കുന്നത്.

“ ഞാന്‍ ആരെയും പഠിപ്പിക്കാന്‍ ആളല്ല, എന്നാല്‍, മതം ആരുടെയും സ്വകാര്യ സ്വത്തല്ല എന്ന് എനിക്ക് ഉറപ്പുണ്ട് ” , ഹിന്ദുമതത്തെ കുറിച്ച് ഉപദേശം നല്‍കാന്‍ പ്രിയങ്ക ആളല്ല എന്ന ബിജെപിയുടെ മറുപടിയോട് അവര്‍ ചൊവ്വാഴ്ച പ്രതികരിച്ചു.

ഉപദേശം നല്‍കുന്നത് തന്‍റെ കര്‍ത്തവ്യമല്ല. സത്യസന്ധനും നല്ലവനുമായ ഒരു വ്യക്തി, ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനിയോ അല്ലെങ്കില്‍ ബുദ്ധമതത്തിലുള്ളതോ ആവട്ടെ, അയാള്‍ മതവിശ്വാസിയാണ് എന്നാണ് കരുതുന്നത് എന്നും പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നമ്മുടെ സംസ്കാരം ഇത്തരത്തിലുള്ളതായതിനാല്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവും. ഇത്തരക്കാരെ ആരെങ്കിലും പാഠം പഠിപ്പിക്കുന്നു എങ്കില്‍ അത് ജനങ്ങളായിരിക്കും എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

പിലിബിറ്റില്‍ ഗീതയെ മുന്‍ നിര്‍ത്തി വരുണ്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ കുറിച്ച് പ്രിയങ്കയുടെ പരാമര്‍ശം ബിജെപിയെ പ്രകോപിപ്പിച്ചിരുന്നു. വരുണ്‍ ഭഗവദ് ഗീതയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിവേണം പരാമര്‍ശങ്ങള്‍ നടത്താനെന്നായിരുന്നു പ്രിയങ്ക ഉപദേശ രൂപേണ പറഞ്ഞത്.
റായ്ബറേലി| PRATHAPA CHANDRAN| Last Modified ബുധന്‍, 25 മാര്‍ച്ച് 2009 (08:26 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :