മണ്ടേലയുടെ വിയോഗം: ഇന്ത്യയില്‍ അഞ്ചു ദിവസത്തെ ദുഃഖാചരണം

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവും മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവുമായ നെല്‍സണ്‍ മണ്ടേലയുടെ വിയോഗത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം. അഞ്ചു ദിവസത്തെ ദുഖാചരണമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ മണ്ടേലയുടെ വിയോഗത്തില്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തുകയും രാജ്യസഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ അനുശോചിക്കുകയും ചെയ്തിരുന്നു.

നെല്‍സണ്‍ മണ്ടേലയുടെ അന്ത്യം ഇന്ത്യയുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇരുപത്തിയേഴ് വര്‍ഷക്കാലം ജയില്‍ശിക്ഷ അനുഭവിച്ച സമയത്ത് ആ ഏകാന്തതയില്‍ തന്നെ പതറാതെ മുന്നോട്ട് നയിച്ചത് ഗാന്ധിജിയുടെ ജീവിതകഥയാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ വേര്‍പാട് ഇന്ത്യയുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :