മണിപ്പൂര്‍ താഴ്‌വര: പോളിംഗ് പുരോഗമിക്കുന്നു

ഇം‌ഫാല്‍| WEBDUNIA|
ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 8.25 ലക്ഷം സമ്മതിദായകരാണ് വോട്ട് രേഖപ്പെടുത്തുക. കനത്ത സുരക്ഷയുടെ നടുവിലാണ് പോളിംഗ്.

വോട്ടര്‍മാരില്‍ പകുതിയിലധികം സ്ത്രീകളാ‍ണ്. താഴ്‌വരയിലെ നാല് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. 970 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഏഴ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. സിപി‌ഐയിലെ എം നര, മണിപ്പൂരിലെ മുന്‍ കായിക വകുപ്പ് മന്ത്രി ചവോബ(മണീപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടി) മുന്‍ മുഖ്യമന്ത്രി നിപമാച( ബിജെപി) സിറ്റിംഗ് എം‌പി മീന്യ സിംഗ് (കോണ്‍ഗ്രസ്) എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. ബഹുജന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഖേത്രാനിയാണ് ജനവിധി തേടുന്ന ഏക വനിതാ സ്ഥാനാര്‍ത്ഥി.

മണീപ്പൂരിന് രണ്ട് ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. മറ്റൊരു മണ്ഡലമായ ഔട്ടര്‍ മണിപ്പൂരില്‍ കഴിഞ്ഞ ആഴ്ച വോട്ടെടുപ്പ് നടന്നിരുന്നു. ഇം‌ഫാല്‍ ഈസ്റ്റ്, ഇം‌ഫാല്‍ വെസ്റ്റ്, തൌബാല്‍, ബിഷെന്‍‌പൂര്‍ എന്നീ ജില്ലകളുള്‍പ്പെടുന്നതാണ് ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാമണ്ഡലം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :