മണിക്കൂറില്‍ ഏഴു കുട്ടികളെ കാണാതാവുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യയില്‍ കാണാതാവുന്ന കുട്ടികളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനവ്. ഒരു മണിക്കൂറില്‍ ഏഴു കുട്ടികളെ വീതം കാണാതാവുന്നുണ്ട് എന്നതാണ് മാതാപിതാക്കളെയാകെ ആശങ്കയിലാക്കുന്ന വാര്‍ത്ത. പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ് കാണാതാവുന്നവരില്‍ ഏറെയും. രാജസ്ഥാന്‍, ഒറീസ്സ, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവരിലേറെയും.

വേശ്യാവൃത്തിയും ഭിക്ഷാടനവുമൊക്കെ നടത്തുന്ന സംഘങ്ങളുടെ കൈവശമാണ് മിക്കവാറും കുട്ടികളും എത്തിച്ചേരുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. പതിനെട്ടു വയസ്സില്‍ താഴെയുള്ള 60,000 പേരെയാണ് 2009ല്‍ കാണാതായത്. 2004ല്‍ ഇത് 44,000 ആയിരുന്നു. അതായത്, 35 ശതമാനം വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

എന്നാല്‍ 15ശതമാനം പരാതികള്‍ മാത്രമാണ് ഈ വിഷയത്തില്‍ പൊലീസിന് ലഭിക്കുന്നത്. ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പല അന്വേഷണങ്ങളും അവസാനിപ്പിക്കുന്നതായാണ് അറിയാന്‍ സാധിക്കുന്നത്. രാജ്യത്തെ കാണാതാവുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി 200 കോടിയുടെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2006 നോയിഡയിലെ നിതാരി മേഖലയില്‍ നിന്ന് 24 കുട്ടികളെ കാണാതായതിന് ശേഷമായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :