മകളെ ബലാത്സംഗം ചെയ്ത പിതാവിന് ജീവപര്യന്തം

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 23 ജനുവരി 2012 (18:13 IST)
പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച 43കാരന് ജീവപര്യന്തം തടവ്. തെക് ബഹാദൂര്‍ എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. പ്രതിയുടെ നടപടി ഹീനവും സാമൂഹിക മൂല്യങ്ങളെ ഹനിക്കുന്ന രീതിയിലുള്ളതാണെന്നും കോടതി വിലയിരുത്തി.

ഡല്‍ഹി കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അഞ്ജു ബജാജ് ചാന്ദ്‌നയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനുപുറമേ ബഹാദൂര്‍ 30,000 രൂപ പിഴയും അടയ്ക്കണം.

കഴിഞ്ഞ മൂന്നുവര്‍ഷമായി തന്നെ പിതാവ് പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ച് 21നാണ് തെക് ബഹാദൂറിനെതിരെ കേസെടുത്തത്. മദ്യപിച്ചെത്തുന പിതാവ് തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യാറുണ്ടെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഈ വിവരം പുറത്തുപറയാതിരിക്കാനായി പിതാവ് തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു എന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :