ഭൂമി കയ്യേറ്റം: മുന്‍ മന്ത്രി അന്‍പഴകന്‍ അറസ്റ്റില്‍

ചെന്നൈ| WEBDUNIA|
ഭൂമി കൈയ്യേറിയ കേസില്‍ മുന്‍ മന്ത്രി കെ അന്‍പഴകന്‍ അറസ്റ്റില്‍. ഡി എം കെ നേതാവായ അന്‍പഴകനെ തിരുപ്പൂര്‍ പൊലീസാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഏറെ വിവാദമായ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഡി എം കെ നേതാക്കളില്‍ ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്യപ്പെടുന്നയാളാണ് അന്‍പഴകന്‍. ചെപ്പോക്ക് എം എല്‍ എയാണ് അന്‍പഴകന്‍.

കേസില്‍, മുന്‍ മന്ത്രിമാരായ വീരപാണ്ടി അറുമുഖന്‍, കെ എന്‍ നെഹ്രു എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :