ഭീകരര്‍ പത്താന്‍‌കോട്ടില്‍ തുടരുന്നു, കണ്ടുപിടിക്കാനാകാതെ സൈന്യം, ദിവസങ്ങളോളം തങ്ങാനുള്ള തയ്യാറെടുപ്പുമായി ഭീകരര്‍

Terrorist, Modi, Pakistan, Patankot, ഭീകരര്‍, പത്താന്‍ കോട്ട്, സൈന്യം, വ്യോമസേന, മോഡി, പാകിസ്ഥാന്‍
പത്താന്‍‌കോട്ട്| Last Modified തിങ്കള്‍, 4 ജനുവരി 2016 (14:57 IST)
ഭീകരര്‍ പത്താന്‍‌കോട്ടില്‍ തുടരുകയാണ്. കണ്ടുപിടിക്കാന്‍ കഴിയാതെ സൈന്യം അന്വേഷണം തുടരുകയാണ്. സ്ഥലത്തിന് വലിയ വ്യാപ്തിയുള്ളതിനാല്‍ സൈനികവേഷത്തില്‍ ഉള്ളില്‍ കടന്നിരിക്കുന്ന ഭീകരരെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങളോളം തങ്ങാനുള്ള തയ്യാറെടുപ്പുകളുമായാണ് ഭീകരര്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം.

പത്താന്‍കോട്ടില്‍ ഇപ്പോള്‍ എത്ര ഭീകരര്‍ ഉണ്ട് എന്നതിന്‍റെ യഥാര്‍ഥ വിവരം ലഭ്യമായിട്ടില്ല. ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വെടിയൊച്ചകള്‍ ഇടയ്ക്കിടെ ഉയരുന്നതായും വിവരമുണ്ട്. പത്താന്‍‌കോട്ടെ വിമാനങ്ങള്‍ അടക്കമുള്ളവ സുരക്ഷിതമാണെന്നാണ് അറിയുന്നത്. രഹസ്യ ആയുധങ്ങളും യുദ്ധവിമാനങ്ങളുമൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അറിയുന്നു.

ഒരു ചെറിയ നഗരത്തോളം വിസ്തീര്‍ണമുള്ള പത്താന്‍‌കോട്ട് സൈനികകേന്ദ്രത്തിനുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ഭീകരരെ കണ്ടെത്താനായി സ്ഥലത്തിന്‍റെ ഓരോ ഇഞ്ചും പരിശോധിക്കുകയാണ് സൈന്യം. ഇതിനുള്ളില്‍ കുടുംബങ്ങളായി താമസിക്കുന്നവരും കുട്ടികളും സ്കൂളുകളുമൊക്കെയുള്ളതിനാല്‍ അതീവ ശ്രദ്ധയോടെയാണ് ഭീകരരെ തുരത്താനുള്ള ശ്രമം നടക്കുന്നത്.

വ്യോമസേന താവളത്തിലെ വിമാനങ്ങളും ആയുധങ്ങളും നശിപ്പിക്കുക എന്നതായിരുന്നു ഭീകരരുടെ ലക്‍ഷ്യം. എന്നാല്‍ അവയെല്ലാം സുരക്ഷിതമാക്കാ‍ന്‍ സേനയ്ക്ക് കഴിഞ്ഞു. ഭീകരര്‍ ഒളിച്ചിരിക്കുന്നത് വ്യോമസേന ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ളിലാണ്. അവ ലക്‍ഷ്യമാക്കിയാണ് സൈന്യം നീക്കം ശക്തമാക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :