ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കണം

PTI
മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ രാജ്യേതര കക്ഷികളാണെന്ന വാദം സ്വികരിക്കാനാവില്ല എന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ഭീകരതയെ ചെറുക്കുന്നതിനോട് ഒരു രാജ്യത്തിനും ദുര്‍ബല സമീപനം കൈക്കൊള്ളാന്‍ സാധിക്കില്ല എന്നും രാഷ്ട്രപതി അറുപതാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രത്തിനു നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

ഭീകരതയെ തടയാന്‍ അന്താരാഷ്ട്ര സമൂഹത്തിനുള്ള പോലെ തന്നെ എല്ലാ രാജ്യങ്ങള്‍ക്കും സ്വന്തമായ ഉത്തരവാദിത്വം ഉണ്ടെന്ന് മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍റെ നിലപാടിനെ പേരെടുത്ത് പറയാതെ രാഷ്ട്രപതി പരാമര്‍ശിച്ചു. ഭീകരത ലോകത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാണെന്നും പ്രതിഭ തന്‍റെ സന്ദേശത്തില്‍ പറഞ്ഞു.

ഭീകരതയുടെ പ്രഭവ കേന്ദ്രത്തിനടുത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഇന്ത്യ ഭീകരതയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു. ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിക്കണമെന്നും പ്രതിഭാ പാട്ടീല്‍ ആവശ്യപ്പെട്ടു.

ആഗോള സാമ്പത്തിക പ്രതിസന്ധിയും വിലവര്‍ദ്ധനയും ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ധനകാര്യ സ്ഥാപനങ്ങളെ വിലയിരുത്താനുള്ള സംവിധാനവും സാമ്പത്തിക പ്രതിസന്ധി നമ്മെ ബാധിക്കാതിരിക്കാനുള്ള മുന്‍‌കരുതലുകളും ആവശ്യമാണ്.

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
മാധ്യമങ്ങളും ജനങ്ങളും രാഷ്ട്ര സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണം, സുരക്ഷാ ഭീതി ഉളവാക്കുന രീതിയില്‍ പ്രവര്‍ത്തിക്കരുത്. മുംബൈ ഭീകരാക്രമണത്തിനു ശേഷം നടന്ന ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ കണ്ട ജനപങ്കാളിത്തം ഇന്ത്യന്‍ ജനതയ്ക്ക് ജാനാധിപത്യത്തിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും രാഷ്ട്രപതി തന്‍റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :