ഭാര്യയെ മര്‍ദ്ദിച്ച നയതന്ത്രജ്ഞനെ തിരിച്ചുവിളിച്ചു?

ന്യൂഡല്‍ഹി| WEBDUNIA|
ഭാര്യയെ മര്‍ദ്ദിച്ചു എന്ന ആരോപണം നേരിടുന്ന ബ്രിട്ടണിലെ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ അനില്‍ വര്‍മ്മയെ ഇന്ത്യയിലേക്ക് തിരികെ വിളിച്ചതായി റിപ്പോര്‍ട്ടുകള്‍. ഭാര്യാ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്കോട്‌ലന്റ്യാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥര്‍ അനിലിനെ ചോദ്യം ചെയ്തിരുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഗൌരവത്തോടെയാണ് ആരോപണത്തെ കാണുന്നത് എന്ന് വ്യക്തമാണ്. അനില്‍ തിരികെയെത്തിയാലുടന്‍ നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്. ലണ്ടനില്‍ ചോദ്യം ചെയ്തു എങ്കിലും നയതന്ത്ര പരിരക്ഷയുള്ള അനിലിനെതിരെ കേസെടുത്തിരുന്നില്ല.

ഡിസംബര്‍ 11 ന് അനിലിന്റെ വസതിയില്‍ നിന്ന് ഭാര്യയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ ഭാര്യയും അഞ്ച് വയസ്സുള്ള കുട്ടിയും സ്വയരക്ഷയെ കരുതി ഒളിവിലാണെന്നാണ് ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :