ഭക്ഷ്യസുരക്ഷാ ബില്‍ രാജ്യസഭയും പാസാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഭക്ഷ്യസുരക്ഷാ ബില്‍ ലോകസഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പ് വയ്ക്കുന്നതോടെ ബില്‍ നിയമമാകും. മണിക്കൂറുകള്‍ നീണ്ട് ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അര്‍ധരാത്രിയാണ് രാജ്യസഭയില്‍ ബില്‍ പാസാക്കിയത്.

ലോക്‌സഭയിലെ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ചെറുകക്ഷികളുടെയും പിന്തുണ നേടാനായതാണ് കേന്ദ്രസര്‍ക്കാരിന് ബില്‍ പാസാക്കാന്‍ നിര്‍ണ്ണായകമായത്.

പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ബില്‍ ഓര്‍ഡിനന്‍സായി കൊണ്ടു വരുവാന്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പ്രമേയം 118 വോട്ടുകള്‍ക്ക് തള്ളപ്പെട്ടു.

ബില്‍ പ്രകാരം ഗര്‍ഭിണികള്‍ക്ക് വര്‍ഷം ആറായിരം രൂപയ്ക്ക് നിയമപരമായി അവകാശമുണ്ടായിരിക്കും. ആറിനും 18 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണവും ബില്‍ ഉറപ്പു നല്‍കുന്നു.

ഒരു സംസ്ഥാനത്തിന്റെയും ഭക്ഷ്യധാന്യ വിഹിതത്തില്‍ കുറവു വരുത്തിയിട്ടില്ലെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി വിഹിതം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉറപ്പു നല്‍കുമെന്നും ഭക്ഷ്യ മന്ത്രി കെ വി തോമസ് രാജ്യ സഭയില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :