ബ്രിട്ടീഷ് പൌരന്‍‌മാര്‍ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ ഇന്ത്യന്‍ വിസ

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഓണ്‍ലൈനിലൂടെ അപേക്ഷിച്ചാല്‍ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങുമ്പോള്‍ ലഭിക്കാനുള്ള സൗകര്യം ബ്രിട്ടീഷ് പൗരന്മാര്‍ക്കും ലഭ്യമാക്കുന്നു. ഇത് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം നടപ്പിലാക്കാനാണ് ആലോചന.

ഇന്ത്യയിലെ ടൂറിസം മേഖല വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ഈ നടപടി പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം ബ്രിട്ടീഷ് യാത്രക്കാര്‍ക്കുള്ള ഇന്ത്യന്‍ വിസാ ഫീസ് 38 പൗണ്ടില്‍നിന്ന് 82 പൗണ്ടായി ഉയര്‍ത്തിയിരുന്നു. ഇതുകൂടാതെ 10.50 പൗണ്ട് പ്രോസസിങ് ഫീസായും ഈടാക്കിയിരുന്നു.

നേരത്തെ ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ ,റഷ്യ, പോളണ്ട് ഈവര്‍ഷമാദ്യം മുതല്‍ ഈ സൗകര്യമുണ്ടാക്കിയിരുന്നെങ്കിലും ബ്രിട്ടീഷുകാര്‍ക്ക് ഇതാദ്യമാണ്. ഇതോടെ മങ്ങിത്തുടങ്ങിയ ടൂറിസം മേഖലയെ ഉയര്‍ത്താനാണ് പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞവര്‍ഷം 60 ലക്ഷം പേരാണ് ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലെത്തിത്. ഇത് മലേഷ്യയിലേക്ക് പോയവരെക്കാളും കാല്‍ഭാഗം കുറവാണ്. ചൈനയിലെത്തിയവരുടെ പത്തുശതമാനം മാത്രമെയുള്ളൂ. 2016 ഓടെ 1.20 കോടി പേരെ ഇവിടെയെത്തിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :