'ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ ടിപ്പു സുൽത്താന്റേതു വീരചരമമായിരുന്നു': വിവാദങ്ങളെ തള്ളി രാഷ്ട്രപതി കോവിന്ദ്

ടിപ്പുവിന്റെ മരണം വീരമൃത്യു അല്ലേ?

aparna| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (14:24 IST)
ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ ടിപ്പു സുൽത്താന്റേതു വീരചരമമായിരുന്നുവെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ടിപ്പു സുൽത്താന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നതിനിടയിലാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

യുദ്ധത്തിൽ ‘മൈസുരു റോക്കറ്റുകൾ’ ഉപയോഗിച്ച അദ്ദേഹം വികസനകാര്യത്തിൽ മുമ്പേ നടന്നു. മൈസുരു റോക്കറ്റുകളുടെ സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാർ സ്വീകരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. കർണാടക നിയമസഭയുടെ (വിധാന്‍ സൗധ) വജ്ര ജൂബിലി ആഘോഷത്തിൽ സംയുക്ത സെഷനിലാണു രാഷ്ട്രപതിയുടെ പരാമർശം.

രാഷ്ട്രപതിയുടെ പ്രസംഗത്തെ ഭരണകക്ഷി അംഗങ്ങൾ ഡസ്കിലടിച്ച് വരവേറ്റെങ്കിലും പ്രതിപക്ഷാംഗങ്ങൾ നിശബ്ദത പാലിച്ചത് ശ്രദ്ദേയമായി. ടിപ്പുവിന്റെ പോരാട്ടപാരമ്പര്യം കർണാടക നിലനിർത്തുന്നുവെന്ന തരത്തിലും രാഷ്ട്രപതി സംസാരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :