ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലിന്‍റെ പുതുക്കിയ പതിപ്പ് ഞായറാഴ്ച വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയിലാണ് പരീക്ഷണം നടന്നത്.

രാവിലെ 11:15 ന് പരീക്ഷണം നടത്തിയ മിസൈല്‍ രണ്ടര മിനിറ്റുകള്‍ക്കുള്ളില്‍ കൃത്യമായി ലക്‍ഷ്യത്തില്‍ പതിച്ചു എന്ന് ഡി‌ആര്‍‌ഡി‌ഒ അധികൃതര്‍ പറഞ്ഞു. 290 കിലോമീറ്ററാണ് ബ്രഹ്മോസിന്‍റെ പ്രഹര ശേഷി.

സൈന്യത്തിനു വേണ്ടിയാണ് ബ്രഹ്മോസ് ബ്ലോക്-2 മിസൈലുകള്‍ വികസിപ്പിച്ചത്. ഞായറാഴ്ചത്തെ പരീക്ഷണം സൈനിക ലക്‍ഷ്യങ്ങള്‍ എല്ലാം തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ് എന്നും മിസൈലിന്‍റെ വികസന ഘട്ടം പൂര്‍ത്തിയായതായും ഡിആര്‍‌ഡി‌ഒ വക്താ‍ക്കള്‍ പറഞ്ഞു.

ഇതിനുമുമ്പ് ജനുവരി 20 നും മാര്‍ച്ച് നാലിനും ആണ് ബ്രഹ്മോസിന്‍റെ പരീക്ഷണം നടന്നത്. ജനുവരിയില്‍ നടന്ന പരീക്ഷണത്തില്‍ മിസൈല്‍ ലക്‍ഷ്യത്തില്‍ പതിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :