ബോംബ്: കര്‍ഷകന്‍ പരാതി നല്‍കി

ജയ്‌സല്‍മേര്‍| PRATHAPA CHANDRAN| Last Modified ഞായര്‍, 15 ഫെബ്രുവരി 2009 (16:22 IST)
തന്‍റെ കൃഷിയിടത്തില്‍ ഇന്ത്യന്‍ വായുസേന ബോംബിട്ടു എന്ന് ആരോപിച്ച് ഇന്തോ-പാക് അതിര്‍ത്തി മേഖലയിലെ ദോസ്ത് അലി എന്ന കര്‍ഷകന്‍ പൊലീസില്‍ പരാതി നല്‍കി.

രാജസ്ഥാ‍നിലെ ജയ്സല്‍മേറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ ദോസ്ത് അലിയുടെ വയലില്‍ ഫെബ്രുവരി 13 ന് ആണ് ബോംബ് ഇട്ടതെന്ന് പരാതിയില്‍ പറയുന്നു. ഇതുമൂലം കൃഷി നശിച്ചു എന്നും ഭൂമി കാര്‍ഷികയോഗ്യമല്ലാതായി മാറിയെന്നും പരാതിയില്‍ പറയുന്നതായി പൊലീസ് അധികൃതര്‍ വെളിപ്പെടുത്തുന്നു.

വ്യോമസേനയുടെയും സൈന്യത്തിന്‍റെയും ഫയറിംഗ് റേഞ്ചിന് അടുത്തായതിനാല്‍ ഇവിടെ ഇരു സൈനിക വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ബോംബ് നിര്‍മ്മിച്ച വസ്തുക്കളെ കുറിച്ചുള്ള തെളിവുകള്‍ ശേഖരിക്കാനാണ് സൈനിക സംഘം എത്തിയത്. ഇതെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതിനിടെ, ബോംബിട്ടു എന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ വായു സേന അധികൃതര്‍ നിഷേധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :