ബീഹാറില്‍ പോളിംഗ് കുറവ്

പാറ്റ്ന| WEBDUNIA| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2009 (18:39 IST)
PTI
ബീഹാറിലെ 11 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വളരെ താഴ്ന്ന പോളിംഗ്. നാല്‍പ്പത് ശതമാനത്തിനടുത്ത് പോളിംഗ് മാത്രമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. പോളിംഗ് തികച്ചും സമാധാനപരമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

കനത്ത സുരക്ഷാ സന്നാഹങ്ങളാണ് തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കിയിരുന്നത്. ആറ് മണ്ഡലങ്ങളിലെ നിരവധി കുടുംബങ്ങള്‍ വികസനമില്ലെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതായാണ് സൂചന. 2620 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടിംഗിനായി സജ്ജീകരിച്ചിരുന്നത്. ഒമ്പത് വനിതാ സ്ഥാനാര്‍ത്ഥികളുള്‍പ്പടെ 99 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടിയത്.

11 സീറ്റില്‍ ഏഴെണ്ണത്തില്‍ ഭരണകക്ഷിയായ ജെ ഡി(യു) മത്സരിച്ചപ്പോള്‍ നാലെണ്ണത്തില്‍ ബി ജെ പി മത്സരിക്കുന്നു. പ്രതിപക്ഷമായ ആര്‍ ജെ ഡി ഏഴു സീറ്റിലും എല്‍ ജെ പി നാലു സീറ്റിലും മത്സരിച്ചു. ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :