ബീഹാറിന് ആദ്യ വനിതാപോലീസ് സ്റ്റേഷന്‍

പാറ്റ്ന| WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (10:13 IST)
ബീഹാറിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ നളന്ദ ജില്ലയില്‍ തിങ്കളാഴ്ച ആരംഭിച്ചു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന പോലീസ് സ്റ്റേഷനായിരിക്കും ഇത്. ഇത്തരത്തിലുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയിലെ മറ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള കേസുകളെല്ലാം ഈ പോലീസ് സ്റ്റേഷനിലേക്കാണ് കൈമാറുക.

സ്റ്റേഷനില്‍ മുഴുവന്‍ പേരും വനിതകള്‍ തന്നെയായിരിക്കും. സംസ്ഥാനത്തുടനീളം 39 വനിതാ പോലീസ് സ്റ്റേഷനും കൂടി ഗവണ്മെന്റ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സ്റ്റേഷന്‍ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ഇത് നിലവില്‍ 643 അധിക പോസ്റ്റുകളെ സൃഷ്ടിക്കും. ഇതിനുവേണ്ടി 25. 44 കോടി രൂപയുടെ അധിക ചിലവ് കണക്കാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :