ബിജെപിയോട് എതിരില്ല: മുലായം

PTI
ഹിന്ദുത്വ പ്രശ്നങ്ങള്‍ ഒഴിവാക്കിയാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനോട് എതിരല്ല എന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ഇക്കാര്യം വളരെ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ഇതെ കുറിച്ചുള്ള രേഖകള്‍ പാര്‍ലമെന്‍റ് റിക്കോഡുകളില്‍ കാണാന്‍ സാധിക്കുമെന്നും മുലായം ബുധനാഴ്ച പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന മുന്നൂറ്റി എഴുപതാം വകുപ്പ് എടുത്ത് കളയണെമെന്ന ആവശ്യവും രാമജന്‍‌മഭൂമി പ്രശ്നവും ഏകീകൃത സിവില്‍ നിയമം എന്ന ആവശ്യവും മാറ്റി വച്ചാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാമെന്ന് പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പി -ബിജെപി സഖ്യത്തിനു ശ്രമിക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മുലായം.

ലക്നൌ| PRATHAPA CHANDRAN| Last Modified വ്യാഴം, 19 ഫെബ്രുവരി 2009 (09:14 IST)
എന്നാല്‍, മുലായത്തിന്‍റെ പ്രസ്താവനയോട് ബിജെപി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസ്താവന ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള തന്ത്രമാണെന്ന് പാര്‍ട്ടി പറഞ്ഞു. ഹൃസ്വകാല നേട്ടത്തിനായി പാര്‍ട്ടി സ്വന്തം തത്വങ്ങള്‍ ബലികഴിക്കില്ല എന്നും എസ്പിയുമായി സഖ്യത്തിന് വിദൂര സാധ്യതകള്‍ പോലുമില്ല എന്നും ബിജെപി വൈസ് പ്രസിഡന്‍റ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :