ബിജെപിക്ക് തിളങ്ങുന്ന ജയം; മധ്യപ്രദേശില്‍ ഹാട്രിക് ജയം, രാജസ്ഥാന്‍ തൂത്തുവാരി, ചത്തീസ്ഗഡില്‍ അധികാരത്തിലേക്ക്, ഡല്‍ഹിയില്‍ തൂക്ക് മന്ത്രിസഭ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 8 ഡിസം‌ബര്‍ 2013 (18:52 IST)
PRO
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ താമര വിരിഞ്ഞു.

ഡല്‍ഹിയില്‍ രൂപപ്പെടുന്നത് ത്രിശങ്കു സഭ. മധ്യപ്രദേശിലും ചത്തീസ്ഗഢിലും ബിജെപി ഹാട്രിക് തികച്ചു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപി തിരിച്ചുപിടിച്ചു.

നാലില്‍ മൂന്നു ഭൂരിപക്ഷത്തിന്റെ വന്‍ വിജയമാണ് രാജസ്ഥാനില്‍ ബിജെപി നേടിയത്.കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന രാജസ്ഥാനിലും ഡല്‍ഹിയിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞു.

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാനും ചത്തീസ്ഗഢില്‍ രമണ്‍ സിങ്ങിനും കഴിഞ്ഞപ്പോള്‍ ഭരണവിരുദ്ധവികാരം അതിജീവിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയക്കത്തില്‍ ഒതുങ്ങി.

മുഖ്യമന്ത്രിയായി 15 വര്‍ഷം സംസ്ഥാനം ഭരിച്ച ഷീല ദീക്ഷിത് പോലും കേജരിവാളിനോട് തോല്‍ക്കുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്.
കോണ്‍ഗ്രസ്സിനെ മൂന്നാംസ്ഥാനത്താക്കിക്കൊണ്ട് ഡല്‍ഹിയില്‍ അവരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ പ്രസ്ഥാനം ആം ആദ്മി പാര്‍ട്ടിയാണ് തിരഞ്ഞെടുപ്പിലെ താരമായി മാറിയത്.

രാജസ്ഥാനില്‍ പാര്‍ട്ടി മൂന്നില്‍രണ്ട് ഭൂരിപക്ഷമാണ് നേടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നേരിട്ടത്.

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാനൊപ്പം ജനം അണിനിരന്നപ്പോള്‍ ബി.ജെ.പി . ചത്തീസ്ഗഢ് കഴിഞ്ഞതവണത്തെ പോലെ അവസാന നിമിഷം ബിജെപിക്കൊപ്പം നിലയുറപ്പിക്കുന്നതാണ് കണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :