ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍ മെനയുന്നതിന് ബി ജെ പി ദേശീയ നിര്‍വഹക സമിതി വെള്ളിയാഴ്ച യോഗം ചേരും. പ്രകടന പത്രികയ്ക്കും ഇന്ന് രൂപം നല്‍കുമെന്നാണറിയുന്നത്. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ മൂന്നു ദിവസമാണ് യോഗം.
മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് പാര്‍ട്ടി വിട്ടത് യോഗം ചര്‍ച്ച ചെയ്തേക്കും. എന്‍ ഡി എ യ്ക്കകത്തെ പടലപ്പിണക്കങ്ങളും, കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സംസ്ഥാനങ്ങള്‍ നഷ്‌ടപ്പെട്ടതിന്‍റെ കാരണവും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.
വിവിധ വിഷയങ്ങളില്‍ ആര്‍ എസ് എസ് സ്വീകരിക്കുന്ന നിലപാടുകളില്‍ നിന്ന് ബി ജെ പി വ്യതിചലിക്കുന്നതും, മാലെഗാവ് സ്‌ഫോടനത്തിനെ തുടര്‍ന്ന് ആര്‍ എസ് എസ് വിരുദ്ധ നിലപാട് സ്വീകരിച്ച എല്‍ കെ അഡ്വാനിക്കെതിരെ പാര്‍ട്ടിയില്‍ ഉടലെടുത്ത വികരങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
നാഗ്‌പൂര്‍|
WEBDUNIA|
രജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതിനായിരത്തിലധികം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.