നാലുവയസുകാരിയായ നഴ്സറി വിദ്യാര്‍ഥിനിയ്ക്ക് മുംബൈയില്‍ സ്കൂള്‍ ബസില്‍ പീഡനം. ബസ് ക്ലീനര്‍ ആണ് ബാലികയെ പീഡിപ്പിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ജൂഹുവിനെ ഒരു പ്രമുഖ സ്കൂളിലാണ് ബാലിക പഠിക്കുന്നത്. ബസ് ക്ലീനര്‍ രമേശ് രജ്പുതിനെ(35) പൊലീസ് അറസ്റ്റ് ചെയ്തു. ബസില്‍ സഹായിയായി ഉണ്ടായിരുന്ന സ്ത്രീയെയും ജൂഹു പൊലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കളോട് കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് സ്കൂളില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അവസാന സ്റ്റോപ്പില്‍ ആയിരുന്നു ബാലിക ഇറങ്ങേണ്ടിയിരുന്നത്. പീഡനം നടക്കുമ്പോള്‍ മറ്റ് കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
മുംബൈയില്‍ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.