ബാങ്ക് കവര്‍ച്ചക്കാര്‍ കൊല്ലപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി| WEBDUNIA|
ബാങ്ക്‌ കൊള്ളക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച്‌ പേര്‍ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു. സംഭവത്തില്‍ തമിഴ്‌നാട്‌ പൊലീസിന്‌ നോട്ടീസയച്ചു. എട്ട്‌ ആഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാണ്‌ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ കമ്മിഷന്റെ നടപടി. തമിഴ്‌നാട്‌ ഡിജിപി, ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌, ജില്ലാ മജിസ്ട്രേറ്റ്‌ എന്നിവര്‍ക്കാണ്‌ നോട്ടീസ്‌. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഫെബ്രുവരി 22-നാണ്‌ സംഭവമുണ്ടായത്‌. ബാങ്ക്‌ കൊള്ളക്കാര്‍ താമസിച്ചിരുന്ന വീട്‌ വളഞ്ഞ പൊലീസിന്‌ നേരെ കൊള്ളക്കാര്‍ വെടിവെച്ചന്നും തുടര്‍ന്ന്‌ നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച്‌ പേര്‍ മരിച്ചുവെന്നുമാണ്‌ പൊലീസ്‌ പറയുന്നത്‌. സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക്‌ പരുക്കേറ്റിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :