ബാംഗ്ലൂര്‍ സ്ഫോടനം: 4 മലയാളികള്‍ പിടിയിലായി

ബാംഗ്ലൂര്‍| WEBDUNIA|
PTI
PTI
ബാംഗ്ലൂരില്‍ ബിജെപി ഓഫീസിന് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് മലയാളികള്‍ പിടിയിലായി. കോട്ടയത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ‘സിമി‘യുമായി ബന്ധമുളള വാഹന ഇടപാടുകാരാണ് ഇവര്‍ എന്നാണ് സംശയിക്കുന്നത്. ഇവര്‍ ആരൊക്കെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

തമിഴ്‌നാട് പൊലീസിന്റെ ആഭ്യന്തര സുരക്ഷാവിഭാഗമാണ് ഇവരെ കോട്ടയത്തെത്തി പിടികൂടിയത്.
ചോദ്യം ചെയ്യാനായി ഇവരെ ചെന്നൈയിലെത്തിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ഇവരെ ബാംഗ്ലൂരില്‍ എത്തിച്ചും ചോദ്യം ചെയ്യും.

സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് മറിച്ചുവിറ്റ ഇടപാടുകാരാണ് പിടിയിലായത് എന്നാണ് വിവരം. ബൈക്ക് തമിഴ്നാട്ടില്‍ നിന്നുള്ളതാണെന്ന് നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബൈക്കിന്റെ ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ബാംഗ്ലൂര്‍ ബിജെപി ഓഫീസിനു മുന്നില്‍ സ്‌ഫോടനം നടന്നത്. മല്ലേശ്വരത്തുള്ള ഓഫീസിനു സമീപമായിരുന്നു ഇത്. പൊലീസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാവിലെ 10:45 ഓടെയായിരുന്നു സംഭവം ഉണ്ടായത്. സമീപത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ സ്ഫോടനത്തില്‍ കത്തിനശിച്ചു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്കിടെ ബിജെപി ഓഫീസിനു മുന്നില്‍ സ്‌ഫോടനം നടന്നത് ആശങ്കയുണര്‍ത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :