പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയുമായി ഈജിപ്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബലൂചിസ്ഥാനെ സംബന്ധിക്കുന്ന രേഖകളൊന്നും പാകിസ്ഥാന്‍ കൈമാറിയിട്ടില്ല എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു.
ഷരം-എല്‍-ഷെയ്ക്കില്‍ വച്ച് ഒപ്പുവച്ച ഇന്തോ-പാക് സംയുക്ത പ്രസ്താവനയെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജൂലൈ 16 ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഭീകരതയെ ഇന്തോ-പാക് ഉഭയകക്ഷി ചര്‍ച്ചയുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന് പറഞ്ഞിരുന്നു.
സയുക്ത പ്രസ്താവനയില്‍, ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധ ചരിത്രത്തില്‍ ആദ്യമായി, പാക് പ്രദേശമായ ബലൂചിസ്ഥാനിലെ ഭീഷണികളെ കുറിച്ചും പറഞ്ഞിരുന്നു.
ബലൂചിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്നും അതേക്കുറിച്ചുള്ള വിവരം ഈജിപ്തില്‍ വച്ച് ഇന്ത്യയ്ക്ക് കൈമാറി എന്നും പാക് നേതാക്കള്‍ അവകാശപ്പെടുന്നതിനെ കുറിച്ച് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സിംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.