ബലാത്സംഗം ചെറുത്തു; കണ്ണ് നഷ്ടപ്പെട്ടു

ലക്നൗ| WEBDUNIA|
ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് ഒടുവില്‍ തന്റെ കണ്ണുകള്‍ നഷ്ടപ്പെടുത്തേണ്ടി വന്നു. പതിനാലുകാരിയായ ഉത്തര്‍പ്രദേശ് സ്വദേശിനിക്കാണ് ഈ ദുര്‍വിധി. പ്രീതി എന്ന പെണ്‍കുട്ടിയുടെ കണ്ണുകള്‍ ആണ് അക്രമികള്‍ കുത്തിപ്പൊട്ടിച്ചത്.

കനൗജ് ജില്ലക്കാരിയാണ് പ്രീതി. കുല്‍ദീപ്, നിരഞ്ജന്‍ എന്നീ യുവാക്കള്‍ ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വലിച്ചിഴച്ച് കൊണ്ടുപോവുന്നതിനിടെ പ്രീതി കുതറി മാറി. ഇതില്‍ രോഷം പൂണ്ട പ്രതികള്‍ പ്രീതിയുടെ ഇരുകണ്ണുകളും കുത്തിപ്പൊട്ടിച്ചു.

ഇതില്‍ ഒരു കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രീതി ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :