ബജറ്റ്: ഡിഎംകെ മന്ത്രിമാര്‍ സഭയിലില്ല

DMK
ന്യൂഡല്‍‌ഹി| WEBDUNIA|
PRO
PRO
ബജറ്റ് അവതരണത്തിന് ഡി‌എം‌കെ മന്ത്രിമാര്‍ പങ്കെടുക്കില്ല. ഡി‌എം‌കെ മന്ത്രിമാരായ ധനകാര്യ സഹമന്ത്രി പളനി മാണിക്യവും അഴഗിരിയും ഇതുവരെ സഭയില്‍ എത്തിയിട്ടില്ല. മന്ത്രിമാര്‍ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ആണെന്നാണ് ഡിഎംകെയുടെ വിശദീകരണം. എന്നാല്‍, തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയ്‌ക്കെതിരായ യുഎന്‍ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ ബഹിഷ്കരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഡിഎംകെ ഇത്തവണത്തെ ബജറ്റ് അവതരണം ബഹിഷ്‌കരിച്ചേക്കുമെന്ന് മുമ്പുതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എല്‍‌ടിടി‌ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ ശ്രീലങ്കന്‍ സൈന്യം വധിച്ചതിന്റെ വിശദാംശങ്ങള്‍ ഇക്കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ടെലിവിഷനായ ചാനല്‍ 4 പുറത്തുവിട്ടിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടായതുമില്ല.

ഈ സാഹചര്യത്തില്‍, ബജറ്റ് അവതരണം ബഹിഷ്കരിച്ചുകൊണ്ട് മാധ്യമശ്രദ്ധ പിടിക്കാനും കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കാനുമാണ് ഡി‌എം‌കെയുടെ ശ്രമം. ശങ്കരമംഗലം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നതെന്നാണ് ഡിഎംകെയുടെ വിശദീകരണം. സത്യത്തില്‍, തമിഴ് വംശജര്‍ക്കെതിരായ ആക്രമണത്തില്‍ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹിഷ്‌ക്കരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :