ഫ്രീദ ഹോളിവുഡ് ‘ സെക്സിയസ്റ്റ്’ പട്ടികയില്‍

PRO
ഓസ്കര്‍ നേടിയ ‘ സ്ലം ഡോഗ് മില്യനര്‍ ’ എന്ന സിനിമയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ നടി ഫ്രീദ പിന്‍റോയ്ക്ക് ഒരു അംഗീകാരം കൂടി. ഒരു മാഗസിന്‍ നടത്തിയ സര്‍വേയില്‍ ഫ്രീദ ഹോളിവുഡിലെ സെക്സിയസ്റ്റ് നടിമാരുടെ പട്ടികയില്‍ ഇടം പിടിച്ചു.

സെക്സിയസ്റ്റ് നടിമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഫ്രീദ. ഒന്നാം സ്ഥാനത്ത് ജെന്നിഫര്‍ ആനിസ്റ്റണും.

‘ഡീറ്റയില്‍‌സ്’ എന്ന വാരിക നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് ‘സെക്സിയസ്റ്റ്’ നടിമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ലണ്ടന്‍| PRATHAPA CHANDRAN|
ജെന്നിഫര്‍ ആനിസ്റ്റണ്‍, മെഗന്‍ ഫോക്സ്, ഗിസ്‌ലെ ബുന്‍ഡ്ചന്‍, ഫ്രീദ പിന്‍റോ, കിം കര്‍ദാഷിയന്‍ തുടങ്ങിയവരാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :