ഫേസ്ബുക്കും ട്വിറ്ററും കരുതിയിരിക്കുക: മമതയുടെ ഭീഷണി!

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
തന്നെ ഇല്ലാതാക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴി ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ ഒരു കാര്‍ട്ടൂണ്‍ അല്ലെന്നും മമത പറഞ്ഞു.

ഫേസ്ബുക്കും ട്വിറ്ററും എസ്എംഎസും കേന്ദ്രീകരിച്ച് തനിക്കെതിരെ രാഷ്ട്രീയഗൂഢാലോചന നടക്കുന്നുണ്ട്. ഫേസ്ബുക്കില്‍ എന്നെ കാര്‍ട്ടൂണായി കാണിച്ചതായി ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. എന്നാല്‍ മമതാ ബാനര്‍ജി ഒരു കാര്‍ട്ടൂണ്‍ അല്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റി. കാര്‍ട്ടൂണിലുള്ള 'അപ്രത്യക്ഷമാക്കുക' എന്ന വാക്കിനര്‍ത്ഥം തന്നെ ഇല്ലാതാക്കുക എന്നാണെന്നും മമത വിശദീകരിച്ചു.

വിവാദ കാര്‍ട്ടൂണിന്റെ പേരില്‍ ജദ്വാപുര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അംബികേഷ് മഹാപാത്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മമത. കുട്ടികള്‍ക്ക് നല്ല ബുദ്ധി പറഞ്ഞുകൊടുക്കേണ്ട ആളാണ് പ്രൊഫസര്‍. കാര്‍ട്ടൂണ്‍ അയയ്ക്കാന്‍ പ്രൊഫസര്‍ മറ്റൊരാളുടെ ഇ-മെയില്‍ വിലാസം ഉപയോഗിച്ചതെന്തിനാണെന്ന് മമത ചോദിച്ചു. തനിക്കെതിരായ ഗൂഢാലോചനയ്ക്ക് സിപിഎം പിന്തുണയുണ്ടെന്നും മമത ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :