aparna|
Last Modified ബുധന്‍, 12 ജൂലൈ 2017 (08:06 IST)
മലയാളിയായ ഫാദ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ഉഴുന്നാലിന്‍ ജീവനോടെയുണ്ടെന്ന് യമന്‍ സര്‍ക്കാര്‍ അറിയിച്ചു. എത്രയും പെട്ടന്ന് അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കുന്നതിനായി യമന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യമന്‍ സര്‍ക്കാര്‍ തയ്യാറെണെന്നും വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനായിരുന്നു യെമനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍വെന്‍റിന് നേരെ ഭീകരാക്രമണം ഉണ്ടായതും നാലു സിസ്റ്റേഴ്‌സ് ഉള്‍പ്പടെ പതിനാറ് പേര്‍ കൊല്ലപ്പെട്ടതും അക്രമികള്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയതും.
കഴിഞ്ഞ മാസങ്ങളിലൊന്നും ടോം അച്ചനെക്കുറിച്ച് കൃത്യമായതോ വിശ്വസനീയമായതോ ആയ യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല എന്നതായിരുന്നു സത്യം. ഫാ.ടോമിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായിരുന്ന ഒരു സമയമുണ്ടായിരുന്നു, പ്രത്യേകിച്ച ഈസ്റ്റര്‍ കാലയളവില്‍. ജൂലൈയില്‍ അച്ചന്റേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ചിത്രങ്ങള്‍ ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അപകടത്തിലാണെന്നതിന് പ്രത്യക്ഷ സൂചനകള്‍ നല്കുകയും ചെയ്തിരുന്നു
പുതിയ വിവരങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും വിശ്വാസികള്‍ക്കും ആശ്വാസകരമാകുമെന്ന് ഉറപ്പ്.