സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറാണെന്ന് സൂചന നല്‍കിക്കൊണ്ട് പ്രിയങ്കാ ഗാന്ധി രംഗത്ത്. സഹോദരന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് പ്രിയങ്കാ ഗാന്ധി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. അമേഠിയിലും റായ്ബറേലിയിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രിയങ്ക.
രാഷ്ട്രീയത്തില്‍ സജീവമാകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തില്ല. എന്നാല്‍ രാഹുലിനെ സഹായിക്കാന്‍ വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്യും- പ്രിയങ്ക പറഞ്ഞു.
പാര്‍ട്ടിക്കു തന്റെ സേവനം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധിയാണു തീരുമാനിക്കേണ്ടത്. ഉത്തര്‍പ്രദേശിന്റെ മറ്റ് പ്രദേശങ്ങളില്‍ താന്‍ പ്രചാരണത്തിനിറങ്ങണോ എന്നു തീരുമാനിക്കേണ്ടതും രാഹുലാണെന്നും പ്രിയങ്ക പറഞ്ഞു.