ലോക്പാല്‍ ബില്‍ പാസാക്കാമെന്ന ഉറപ്പുനല്‍കിയാല്‍ ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ പിന്തുണക്കാമെന്ന് അഭിപ്രായപ്പെട്ട ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ തന്റെ അഭിപ്രായത്തില്‍ നിന്ന് പിന്‍മാറി. ബിജെപിയെ പിന്തുണയ്ക്കാമെന്ന പ്രശാന്ത് ഭൂഷന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് തിരുത്തിപ്പറഞ്ഞത്.
ഡല്‍ഹിയിലെ ത്രസിപ്പിക്കുന്ന വിജയത്തിനിടയിലും ആം ആദ്മി പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിപക്ഷത്തിരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആവര്‍ത്തിക്കുന്നതിനിടെ ബിജെപിയെ പിന്തുണക്കുന്നകാര്യം പരിഗണിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമായതോടെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതായി വാര്‍ത്തകള്‍ വരികയും ചെയ്തു.
ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ പ്രശാന്ത് ഭൂഷണ്‍ ചില നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നു. ഡിസംബര്‍ 29 ഓടെ ലോക്പാല്‍ ബില്‍ പാസാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഡല്‍ഹിയില്‍ ജനസഭകള്‍ രൂപവത്കരിക്കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കുകയും വേണം. ഈ ഉറപ്പുകള്‍ ലഭിച്ചാല്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കാമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നുദിവസമായിട്ടും ഡല്‍ഹില്‍ അനിശ്ചിതത്വം തുടരുകയാണ്. വലിയ ഒറ്റകക്ഷിയായ ബിജെപിയോ രണ്ടാമത്തെ കക്ഷിയായ ആം ആദ്മിയോ ഇതുവരെസര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല. ബിജെപിയെയും ആം ആദ്മിയേയും ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കും. അവര്‍ അതിന് തയ്യാറായില്ലെങ്കില്‍ ഡല്‍ഹില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താതെ മറ്റ് പോംവഴികളില്ല. ഡല്‍ഹിയില്‍ ഉടന്‍ തന്നെ മറ്റൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്യും.