പ്രധാനമന്ത്രിയെ സാക്ഷിയാക്കാന്‍ രാജയും

ന്യൂഡല്‍ഹി:| WEBDUNIA|
PRO
2ജി കേസില്‍ പ്രധാനമന്ത്രിയെ സാക്ഷിയാക്കണമെന്ന് മുന്‍ ടെലികോം മന്ത്രി എ രാജയും കോ‍ടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കനിമൊഴിയും ഇതേ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു.

2ജി ലൈസന്‍സ് വിതരണത്തില്‍ അഴിമതി നടന്നിട്ടില്ല എന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രി, അന്നത്തെ ധനമന്ത്രി പി ചിദം‌ബരം, ഇപ്പോഴത്തെ ടെലികോം മന്ത്രി കപില്‍ സിബല്‍ എന്നിവരെയും സാക്ഷികളാക്കണമെന്നാണ് വാദിച്ചത്.

2ജി ലൈസന്‍സുകള്‍ ലേലം ചെയ്യാതെ നല്‍കിയ നടപടിയെ കുറിച്ച് പ്രധാനമന്ത്രിക്കും ചിദംബരത്തിനും അറിവുണ്ടായിരുന്നു എന്ന് കനിമൊഴി കഴിഞ്ഞ ദിവസം പ്രത്യേക കോടതിയെ അറിയിച്ചിരുന്നു.

2ജി അഴിമതി പൊതുഖജനാവിന് വന്‍‌ നഷ്ടം വരുത്തി എന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്. അതിനാല്‍, ഖജനാവിന് നഷ്ടം വന്നിട്ടില്ല എന്ന് തെളിയിക്കാന്‍ പ്രധാനമന്ത്രിയെയും ചിദംബരത്തെയും ഇപ്പോഴത്തെ ടെലികോം‌മന്ത്രിയെയും സാക്ഷിവിചാരണ നടത്തിയാല്‍ മതിയാകുമെന്നും കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :