പ്രധാനമന്ത്രി പദത്തിന് എന്‍സിപി

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വ്യാഴം, 22 ജനുവരി 2009 (13:19 IST)
ശരദ് പവാറിനെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ എന്‍സിപി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്രം ഭരിക്കുന്ന യുപി‌എയിലെ പ്രധാന സഖ്യങ്ങളില്‍ ഒന്നായ എന്‍സിപിയുടെ നടപടി ഭരണ സഖ്യത്തിനുള്ളില്‍ വിള്ളലുകള്‍ വീഴ്ത്തി തുടങ്ങി എന്നാണ് സൂചനകള്‍.

വ്യാഴാഴ്ച ചേരുന്ന എന്‍സിപി ദേശീയ നിര്‍വാഹക സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ഈ വിഷയം ദേശീയ നിര്‍വാഹക സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി വക്താവ് ഡി പി ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.

ഐ കെ ഗുജ്‌റാള്‍ പ്രധാനാമന്ത്രിയായിട്ടുണ്ട്. ചന്ദ്രശേഖറിന് വെളിയില്‍ നിന്നുള്ള 211 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്, പവാര്‍ പ്രധാനാമന്ത്രിയാവുമോ എന്ന ചോദ്യത്തിന് മറുപടിയായി ത്രിപാഠി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 26 സീറ്റുകള്‍ ഉള്‍പ്പെടെ 45-50 സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനമെന്നും എന്‍സിപി വക്താവ് പറഞ്ഞു.

എന്‍സിപിയുടെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പ്രാതിനിധ്യത്തിനനുസരിച്ചുള്ള സീറ്റ് വിഭജനത്തിന് തയ്യാറായില്ല എങ്കില്‍ മറ്റ് മതേതര കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് എന്‍സിപി മറുപടി നല്‍കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :