പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അണ്ണാ ഹസാരെ സംഘത്തിലെ പ്രധാനി കിരണ്‍ ബേദിയുടെ രൂക്ഷവിമര്‍ശനം. മഹാഭാരതത്തിലെ അന്ധനായ രാജാവ് ധൃരാഷ്‌ട്രരെപ്പോലെയാണ് മന്‍മോഹന്‍ എന്നാണ് ബേദി ആരോപിച്ചത്.
പ്രധാനമന്ത്രിക്കും ക്യാബിനറ്റിലെ 14 സഹപ്രവര്‍ത്തകര്‍ക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണം എന്ന് ഹസാരെ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയതിന് തൊട്ടുപിന്നാലെയാണ് ബേദിയുടെ വിമര്‍ശനം വന്നത്.
അതേസമയം ബേദിക്കെതിരെ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് രംഗത്തെത്തി. ഹസാരെ സംഘത്തിന്റെ വ്യക്‌തിപരമായ പ്രചാരണങ്ങള്‍ വിലപ്പോകില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ഹസാരെ സംഘത്തെ പിന്തുണച്ച് ബിജെപി മുന്നോട്ടുവന്നു. മന്ത്രിസഭയ്‌ക്കു നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രിയാണ്. കൂടെയുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.