പ്രധാനമന്ത്രി അരുണാചല്‍ സന്ദര്‍ശിക്കും

PTI
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് അരുണാചല്‍‌പ്രദേശില്‍ വ്യാഴാഴ്ച സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായിട്ടാണ് അദ്ദേഹം അരുണാചല്‍‌പ്രദേശ് സന്ദര്‍ശിക്കുന്നത്.

അരുണാചലില്‍ 3000 മെഗാവാട്ട് ശേഷിയുള്ള ദേബാഗ് ജല വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്ദര്‍ശന വേളയില്‍ തറക്കല്ലിടും. ഇതിനു പുറമെ ഹാമോത്തി-ഈറ്റാനഗര്‍ റെയില്‍‌വേ ലൈനും അദ്ദേഹം തറക്കല്ലിടും. അരുണാചല്‍‌പ്രദേശില്‍ 27 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന രാമകൃഷ്‌ണ മിഷന്‍ ആശുപത്രിയില്‍ സിംഗ് സന്ദര്‍ശനം നടത്തും.

അരുണാചല്‍‌പ്രദേശ് സംസ്ഥാന കോണ്‍ഗ്രസിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്‌സായ രാജീഗ് ഗാന്ധി ഭവന്‍ മന്‍‌മോഹന്‍ സിംഗ് ഉദ്‌ഘാടനം ചെയ്യും. അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയ അവസാന പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൌഡയായിരുന്നു.

ഈറ്റാനഗര്‍| WEBDUNIA|
അരുണാചല്‍‌പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന് ചൈന അവകാശവാദം ഉന്നയിച്ചു വരുന്നു. അരുണാചല്‍‌പ്രദേശില്‍ ചൈനീസ് കൈയ്യേറ്റം വ്യാപകമായി നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :