പ്രതിരോധ മേഖലയ്ക്ക് 1.95 ലക്ഷം കോടി

ന്യൂഡല്‍ഹി| WEBDUNIA|
PTI
രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്ക് 1.95 ലക്ഷം കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരും. മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്ക് പുതിയ നിയമം കൊണ്ടുവരും.

ധനകാര്യമാനേജ്മെന്‍റ് ആക്ടില്‍ ഭേദഗതി വരുത്തുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. ദേശീയ ഭക്‍ഷ്യസംസ്‌കരണ മിഷന്‍ നടപ്പുവര്‍ഷം തുടങ്ങും. ഡയറി മേഖലയ്ക്ക് ലോകബാങ്ക് സഹായത്തോടെ 242 കോടിയുടെ പദ്ധതി നടപ്പാക്കും. ദേശീയ പാര്‍പ്പിട ഭേദഗതി ബില്‍ കൊണ്ടുവരും.

സേവന നികുതി 12 ശതമാനമായി ഉയര്‍ത്തി. സ്‌കൂള്‍ വിദ്യാഭ്യാസമേഖലയെ സേവനനികുതിയില്‍ നിന്നും ഒഴിവാക്കി. ഓഹരിയില്‍ 50,000 രൂപ വരെ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ്. എല്ലാ നികുതികള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :