പ്രണബ് തായ്‌ലന്‍റ് സന്ദര്‍ശിക്കും

ന്യൂഡല്‍‌ഹി| WEBDUNIA|
വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി തായ്‌ലന്‍റ് സൌത്ത് കൊറിയ എന്നീ രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു.

ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ആണവ ഇന്ധനം നല്‍കണമെന്ന് പ്രണബ് മുഖര്‍ജി ദക്ഷിണ കൊറിയയോട് അഭ്യര്‍ത്ഥിക്കും. ആണവ വിതരണ സംഘടനയില്‍ അംഗമാണ് ദക്ഷിണ കൊറിയ.

ഇരു രാഷ്‌ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി പ്രണബ് ചര്‍ച്ച നടത്തും. തായ്‌ലന്‍റുമായി കച്ചവടം, ഊര്‍ജം, പ്രതിരോധം, കൃഷി, മത്സ്യ ബന്ധനം, വിനോദസഞ്ചാരം, ശാസ്‌ത്രം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിന് പ്രണബ് മുഖര്‍ജി ചര്‍ച്ചകള്‍ നടത്തും. തമിഴ് പുലി നേതാവ് കെ. പത്മനാഥനെ വിട്ടു കിട്ടുവാന്‍ പ്രണബ് തായ്‌ലന്‍റിനോട് അഭ്യര്‍ത്ഥിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സി.ബി.ഐ പ‌ദ്‌മനാഭന്‍റെ അറസ്റ്റിനെക്കുറിച്ച് സ്ഥിരീകരണം നല്‍കണമെന്ന് തായ് ഇന്‍റര്‍പോളിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നലെ തായ്‌ലന്‍റ് പ‌ദ്‌മനാഭന്‍റെ അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :