പ്രജാരാജ്യത്തിന് പൊതു ചിഹ്നം

PTI
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയുള്‍പ്പെടെ മൂന്ന് കക്ഷികള്‍ക്ക് പൊതുചിഹ്നത്തില്‍ മത്സരിക്കാന്‍ സുപ്രീംകോടതി വെള്ളിയാഴ്ച അനുവാദം നല്‍കി. തമിഴ് സൂപ്പര്‍ താരം വിജയകാന്തിന്‍റെ എം‌ഡി‌എംകെ, ലോക്സട്ട എന്നിവയാണ് പൊതു ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവാദം ലഭിച്ച മറ്റ് പാര്‍ട്ടികള്‍.

ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് പി സതാശിവം എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാല്‍, ഇതൊരു ഇടക്കാല ഉത്തരവാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നിശ്ചിത ആറ് ശതമാനം വോട്ട് നേടിയ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ പൊതു ചിഹ്നം നല്‍കുകയുള്ളൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിനെതിരെയാണ് പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഇതോടെ, പ്രജാരാജ്യം തീവണ്ടി ചിഹ്നത്തില്‍ തന്നെയാവും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. എംഡി‌എംകെയുടെ ചിഹ്നം ചെണ്ട ആയിരിക്കും.

ആന്ധ്രയിലെ 294 നിയമസഭാ സീറ്റുകളിലും 42 ലോക്സഭാ സീറ്റുകളിലുമാണ് പ്രജാരാജ്യവും ലോക്സട്ടയും മത്സരിക്കുന്നത്. എം‌ഡി‌എംകെയാവട്ടെ തമിഴ്നാട്ടിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും മതരിക്കും.


ന്യൂഡല്‍ഹി| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :