പൊതുബജറ്റ് മാര്‍ച്ച് പകുതിയോടെ: പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇത്തവണത്തെ പൊതുബജറ്റ് മാര്‍ച്ച് പകുതിയോടെ അവതരിപ്പിച്ചേക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. ഫെബ്രുവരി ആദ്യ വാരം ചേരുന്ന മന്ത്രിസഭാസമിതി ബജറ്റിന്റെ തീയതി തീരുമാനിക്കും എന്നും പ്രണബ് അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ബജറ്റ് തീയതി സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായത്. മാര്‍ച്ച് ഒന്‍പതു വരെയാണ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത്. ബജറ്റ് അവതരണത്തിനായി മാര്‍ച്ച് 31 എന്ന തീയതിയും പരിഗണിക്കുന്നുണ്ടെന്നും പ്രണബ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :