പൂനം പാണ്ഡെ മമതയ്ക്ക് തലവേദനയാവുന്നു

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ‘സെക്സി‘ ആരാധിക പൂനം പാണ്ഡെ പശ്ചിമ ബംഗാളില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ ചില്ലറയല്ല. പൂനത്തിന്റെ പേരിലുണ്ടായ കോലാഹലങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി.

കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ടെലഗ്രാഫ് പത്രം പ്രസിദ്ധീകരിച്ച വിവാദചിത്രമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് നേടിയാല്‍ തുണിയുരിയും എന്ന് പറഞ്ഞു മാധ്യമശ്രദ്ധ നേടിയ പൂനത്തിന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രമാണു പത്രം പ്രസിദ്ധീകരിച്ചത്. ഹിന്ദു ദൈവമായ മഹാവിഷ്ണുവും ഒരു പാക് ക്രിക്കറ്റ് താരവും ചിത്രത്തിലുണ്ടായിരുന്നു. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് ഉയര്‍ന്ന പ്രതിഷേധം അക്രമങ്ങളില്‍ കലാശിക്കുകയായിരുന്നു.

ഇത്തരം പ്രവണതകളിലൂടെ സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് ശ്രമം നടക്കുകയാണെന്നാണ് മമത ആരോപിക്കുന്നത്. ഇടതുപാര്‍ട്ടികളാണ് ഇതിന് പിന്നിലെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്ക് മുതിരരുതെന്ന് ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: West Bengal chief minister Mamata Banerjee is busy dousing off the fire that a fashion model Poonam Pandey has inadvertently lit in Kolkata.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :