പിറന്നാള്‍ മധുരത്തില്‍ ദലൈലാമ

ന്യൂഡല്‍‌ഹി| WEBDUNIA|
:
File
ടിബറ്റിലെ പതിനാലാം ആത്മീയ ആചാര്യനായ ദലൈലാമക്ക് വെള്ളിയാഴ്ച എഴുപത്തിരണ്ടാം പിറന്നാള്‍. 1959 ലാണ് ദലൈലാമ ജ‌ന്മദേശമായ തിബത്ത് ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയത്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികളായ താ‍ക്കൂര്‍ പ്യാര്‍സിംഗ്, ഹന്‍സദേവി എന്നിവര്‍ ലാമയെ അനുഗ്രഹിക്കാന്‍ വരുന്നുണ്ട്. പ്രായം കൂടിയ ആളുകളുടെ അനുഗ്രഹം ജീവിതത്തിലെ തടസ്സങ്ങള്‍ ഇല്ലാതാക്കുമെന്നാണ് ടിബറ്റുകാരുടെ വിശ്വാസം.

ചൈനയ്ക്കെതിരെ ലാമയും സംഘവും നടത്തിയ കലാപം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ചൈന ലാസയിലെ പോട്ടാല കൊട്ടാരം അക്രമിച്ചു. നിലനില്‍പ്പിന് ഭീഷണിയുര്‍ന്നപ്പോള്‍ ലാമയും പതിനായിരത്തോളം അനുയായികളും ഇന്ത്യയിലേക്ക് തിരിച്ചു.ഇന്ത്യ അദ്ദേഹത്തിന് രാഷ്‌ട്രീയ അഭയം നല്‍കി. ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് ടിബറ്റിലെ ഭരണാധികാരിയായി ലാമ തുടരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :