പിഎസ്എല്‍വി -സി 24 കൗണ്ട്ഡൗണ്‍ തുടങ്ങി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയുടെ ഏറ്റവും പുതിയ നാവിഗേഷന്‍ ഉപഗ്രഹമായ ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം വണ്‍ ബിയുടെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ബുധനാഴ്ച രാവിലെ 6.44നാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.

അമ്പത്തിയെട്ട് മണിക്കൂര്‍ കൗണ്ട്ഡൗണ്‍ വെള്ളിയാഴ്ച വൈകീട്ട് 5.14ന് അവസാനിക്കുമ്പോള്‍ പിഎസ്എല്‍വി -സി 24 എന്ന റോക്കറ്റ് ഉപഗ്രഹവുമായി ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും. ഭൗമ, വ്യോമ, സമുദ്രയാത്രകളില്‍ നിര്‍ണായക സേവനം കാഴ്ചവെയ്ക്കാന്‍ പര്യാപ്തമാണ് പുതിയ ഉപഗ്രഹം.

വിക്ഷേപണ റിഹേഴ്‌സല്‍ പൂര്‍ണ വിജയമായിരുന്നെന്നും വിക്ഷേപണത്തിന് സതീഷ്ധവാന്‍ സ്‌പേസ് സെന്റര്‍ ഒരുങ്ങിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :