പാല്‍ വില ഉയരും: പവാര്‍

ന്യൂഡല്‍ഹി| WEBDUNIA|
വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന സാധാരണക്കാരന്റെ ചുമലില്‍ ഒരു ഭാരം കൂടി. ഉത്തരേന്ത്യയില്‍ പാലിന്റെ ലഭ്യത കുറഞ്ഞതിനാല്‍ പാല്‍ വില വര്‍ദ്ധിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ ബുധനാഴ്ച പറഞ്ഞു.

മറ്റ് ഭക്‍ഷ്യ പദാര്‍ത്ഥങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുമ്പോഴാണ് പാലിന്റെ വിലയും വര്‍ദ്ധിക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇപ്പോള്‍ വില കിലോഗ്രാമിന് 45 രൂപയായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇത് കിലോഗ്രാമിന് 47 രൂപയായിരുന്നു.

എന്നാല്‍, രാജ്യത്തെ മിക്ക നഗരങ്ങളിലും പഞ്ചസാരവില കിലോഗ്രാമിന് 6 രൂപ മുതല്‍ 8 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്.

ഇതിനിടെ, ശരദ് പവാര്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുമ്പ് വില നിയന്ത്രിക്കാന്‍ വേണ്ടി കരുതല്‍ സ്റ്റോക്ക് വിതരണം ചെയ്തത് വോട്ട് ലക്‍ഷ്യമിട്ടായിരുന്നു എന്ന് ബിജെപി ആരോപിച്ചു. വിലക്കയറ്റത്തില്‍ പ്രതിഷേധമറിയിക്കാനായി ബിജെപി നേതാവ് എല്‍കെ അദ്വാനി ബുധനാഴ്ച പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :