പാര്‍ലമെന്‍റിന് മുന്നില്‍ യുവാവിന്‍റെ ആത്മഹത്യാശ്രമം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 23 ഫെബ്രുവരി 2010 (16:26 IST)
പാര്‍ലമെന്‍റിന് മുന്നില്‍ യുവാവിന്‍റെ ആത്മഹത്യാശ്രമം. മുംബൈയിലെ ദാദര്‍ റെയില്‍‌വേ സ്റ്റേഷന്‍റെ പേര് ബി‌ആര്‍ അംബേദ്കറിന്‍റെ പേരില്‍ പുനര്‍ നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. വിജയ് റസ്റ്റം എന്ന തൊഴില്‍ രഹിതനായ മഹാരാഷ്ട്രക്കാരനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അങ്കലാപ്പിലാക്കി ആത്മഹത്യാശ്രമം നടത്തിയത്.

പാര്‍ലമെന്‍റിന് 100 മീറ്റര്‍ അകലെ വിജയ് ഛൌക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ തടയുകയായിരുന്നു. ഒരു കയ്യില്‍ മണ്ണെണ്ണയും മറുകയ്യില്‍ തീയുമായി പാര്‍ലമെന്‍റിലേക്ക് നടന്നടുക്കുകയായിരുന്നു ഇയാള്‍. അംബേദ്കറുടെ ചിത്രവും ഇയാള്‍ കയ്യിലേന്തിയിരുന്നു.

തീ കൊളുത്തിയെങ്കിലും പൊലീസും സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും ചേര്‍ന്ന് വെള്ളം കോരിയൊഴിച്ച് തീയണയ്ക്കുകയായിരുന്നു. ഇയാളെ പിന്നീട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :