പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്ന് സോണിയ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (12:00 IST)
കോണ്‍ഗ്രസില്‍ വിഭാഗീയതയുടെ നാളുകള്‍ അവസാനിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന വേളയില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയെന്ന പ്രശന്മുദിക്കുന്നില്ലെന്നും സോണിയ പറഞ്ഞു.

പതിനാലാം ലോക്സഭയിലെ കോണ്‍ഗ്രസ് എം പിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാ‍രിക്കുകയായിരുന്നു സോണിയ. ഫലപ്രദമായും വിജയകരമായും കേന്ദ്രത്തില്‍ ഒരു സഖ്യകക്ഷി സര്‍ക്കാരിനെ നയിക്കാന്‍ കോണ്‍ഗ്രസിനായി. പാര്‍ട്ടി എം പിമാര്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണമെന്നും സോണിയ പറഞ്ഞു.

അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ യു പി എ സര്‍ക്കാരിനെ അഭിനന്ദിച്ച സോണിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനായെന്നും അറിയിച്ചു.

വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയ സര്‍ക്കാര്‍ എന്ന നിലയില്‍ പതിനഞ്ചാം ലോക്സഭയിലും ഭരണം നിലനിര്‍ത്താനാവുമെന്ന് സോണിയ അത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനെയും വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയെയും പ്രത്യേകം അഭിനന്ദിക്കാനും സോണിയ മറന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :