പാന്‍കാര്‍ഡ് വേണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാന്‍കാര്‍ഡിലും ആധാര്‍ കാര്‍ഡിലുമുള്ള വിലാസങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. പാന്‍ കാര്‍ഡിനുള്ള അപേക്ഷയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് ഒരുങ്ങുന്നത്. ചിലര്‍ ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ നേടിയെടുക്കുന്നത് തടയാനാണിത്.

ആധാര്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയ വിലാസത്തില്‍ പാന്‍കാര്‍ഡുകള്‍ നല്‍കാനായാല്‍ ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് നേടുന്നത് അവസാനിപ്പിക്കാനാകും. നിലവില്‍ പാന്‍ കാര്‍ഡ് ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നുമതി. ഇതുവഴി ഒന്നില്‍കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈക്കലാക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. നികുതിവെട്ടിപ്പിനും മറ്റും അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

പാന്‍ കാര്‍ഡുനുള്ള അപേക്ഷയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :