പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തു; തിരിച്ചടിക്കാന്‍ ഇന്ത്യ

ശ്രീനഗര്‍| WEBDUNIA| Last Modified ബുധന്‍, 16 ജനുവരി 2013 (12:37 IST)
PRO
PRO
ഇന്ത്യ - പാക് പ്രശ്നം കൂടുതല്‍ വഷളാകുന്നു. മേന്താര്‍ സെക്ടറിലെ മൂന്ന്‌ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്‌ സൈന്യം ചൊവ്വാഴ്ചയും വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. പക് സൈന്യത്തിനെതിരെ ഇന്ത്യന്‍ ഭടന്‍‌മാര്‍ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച ഇരുവിഭാഗവും ഫ്ലാഗ്‌ മീറ്റിംഗ്‌ ചേര്‍ന്ന ശേഷം ഇത്‌ നാലാം തവണയാണ്‌ പാക്‌ സൈന്യം കരാര്‍ ലംഘിച്ച്‌ ഇന്ത്യന്‍ സൈനിക പോസ്റ്റിലേക്ക്‌ വെടിയുതിര്‍ക്കുന്നത്‌.

കരാര്‍ ലംഘിച്ചുള്ള വെടിവെയ്പ്‌ വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്നും ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

അതേസമയം, ഇന്ത്യയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍ രംഗത്ത് വന്നിട്ടുണ്ട്. പാകിസ്ഥാനെതിരെ യുദ്ധം വരുത്തിവയ്ക്കാന്‍ ഇന്ത്യ പാടുപെടുകയാണ്. ഇന്ത്യയുടെ ഉന്നതതലത്തില്‍ നിന്നുള്ള പ്രസ്‌താവനകള്‍ കണ്ട്‌ പാകിസ്ഥാന്‍ ദുഃഖിതരാണെന്നും ഹിന പറഞ്ഞു.

ഇന്ത്യന്‍ ജവാന്റെ തലയറുത്ത സംഭവത്തെക്കുറിച്ച്‌ പാക്കിസ്ഥാന്‍ അന്വേഷിച്ചെന്നും തലയറുത്തെന്ന ആരോപണത്തിന്‌ തെളിവൊന്നും ലഭിച്ചില്ലെന്നും റബ്ബാനി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :