പാകിസ്ഥാന്‍ പട്ടാളം വെടി നിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു

ജമ്മു| WEBDUNIA| Last Modified ഞായര്‍, 25 ഓഗസ്റ്റ് 2013 (11:03 IST)
PTI
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പട്ടാളം വെടി നിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു. ഓഗസ്റ്റ് ആറുമുതല്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്.

ശനിയാഴ്ച രാത്രി ബാലകോട്ട് മേഖലയില്‍ ചെറു ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തിയ പാകിസ്ഥാന്‍ രാത്രി പത്തരയോടെയാണ് വെടിവെപ്പ് അവസാനിപ്പിച്ചത്. ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിനെത്തുടര്‍ന്ന് തുടങ്ങിയ വെടിവെപ്പ് രാത്രി വൈകിയും തുടര്‍ന്നു.

പുലര്‍ച്ചെ മൂന്നരയോടെ പൂഞ്ചിലെ മെന്‍ന്തര്‍ സെക്ട്‌റില്‍ ആക്രമണം നടത്തിയ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ ഇന്ത്യ തിരിച്ചടിച്ചു. ഇവിടെ വെടിവെപ്പ് തുടരുകയാണന്ന് പ്രതിരോധ വക്താവ് കേണല്‍ ആര്‍.കെ പല്‍ട്ട അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :