പശ്ചിമ ബംഗാളില്‍ കനത്ത പോളിംഗ്

കോല്‍ക്കത്ത| WEBDUNIA| Last Modified ബുധന്‍, 27 ഏപ്രില്‍ 2011 (20:51 IST)
PRO
PRO
പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. 78.3 ശതമാനം പോളിംഗ് ആണ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അഞ്ചു മണി വരെയുള്ള കണക്കനുസരിച്ച് കൊല്‍ക്കത്ത ജില്ലയില്‍ 62 %, ഉത്തര 24 പര്‍ഗനാസില്‍ 75 .75 %, ദക്ഷിണ 24 പര്‍ഗനാസില്‍ 79 .62% വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. നിശ്ചിത സമയ പരിധിയായ 5 മണി കഴിഞ്ഞിട്ടും നിരവധി ബൂത്തുകളുടെ മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു.

കൊല്‍ക്കത്ത നഗരത്തിലും സമീപജില്ലകളായ ദക്ഷിണ 24 പര്‍ഗാനാസ്, ഉത്തര 24 പര്‍ഗനാസിലുമുള്ള 75 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളില്‍ ആറ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മെയ് 10-നാണ് പൂര്‍ത്തിയാവുക.

മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയും 11 മന്ത്രിമാരും ഉള്‍പ്പെടെ 479 സ്ഥാനാര്‍ത്ഥികളാണ്‌ ബുധനാഴ്ച ജനവിധി തേടിയത്. മുന്‍ ചീഫ്‌ സെക്രട്ടറി മനീഷ്‌ ഗുപ്‌തയാണ്‌ ബുദ്ധദേവിനെതിരെ മല്‍സരിക്കുന്ന തൃണമൂല്‍ സ്ഥാനാര്‍ത്ഥി. തൃണമൂല്‍ പക്ഷത്തുള്ള നിയമസഭാ പ്രതിപക്ഷ നേതാവ് പാര്‍ഥോ ചട്ടോപാധ്യായ, കൊല്‍ക്കത്ത നഗരസഭാ മേയര്‍ ശോഭന്‍ ചട്ടോപാധ്യായ തുടങ്ങിയവരും ബുധനാഴ്ച ജനവിധി തേടിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :