പവാറിനെ കോണ്‍ഗ്രസ് പറ്റിച്ചു: മോഡി

PTI
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് രംഗം സജീവമാകവെ, മോഡി-പവാര്‍ യുദ്ധവും മുറുകുന്നു. മോഡിയെ വര്‍ഗീയ ശക്തികളുടെ മുന്‍‌നിര നേതാവാണെന്ന് പവാര്‍ വിശേഷിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനം നല്‍കാതെ പവാറിനെ കോണ്‍ഗ്രസ് വഞ്ചിക്കുകയായിരുന്നു എന്ന് മോഡി തിരിച്ചടിച്ചു.

പവാര്‍ വര്‍ഷങ്ങളോളം കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചു എങ്കിലും പ്രധാനമന്ത്രി പദത്തില്‍ നിന്നും അദ്ദേഹത്തെ അകറ്റി നിര്‍ത്താനുള്ള കോണ്‍ഗ്രസിന്‍റെ നയം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതിയാക്കിയതിലൂടെ മഹാരാഷ്ട്രക്കാരനായ പ്രധാനമന്ത്രിയെന്ന പവാറിന്‍റെ ആഗ്രഹത്തിനും പാര്‍ട്ടി തിരിച്ചടി നല്‍കിയിരിക്കുകയാണ്.

പവാര്‍ കോണ്‍ഗ്രസിനെ അളക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്, പൂനെയില്‍ ഞായറാഴ്ച രാത്രി ബിജെപി-ശിവസേന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ മോഡി പറഞ്ഞു.

അഹമ്മദ്‌നഗറിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് പവാര്‍ മോഡിയെ വര്‍ഗീയ ശക്തികളുടെ മുന്‍ നിര നേതാവ് എന്ന് വിശേഷിപ്പിച്ചത്. ഗുജറാത്തിന്‍റെ പേരിന് മോഡി കളങ്കം ചാര്‍ത്തിയെന്നും പവാര്‍ പറഞ്ഞു.
പൂനെ| PRATHAPA CHANDRAN| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2009 (13:20 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :