ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 24 ജൂലൈ 2009 (09:32 IST)
വ്യാഴാഴ്ച 29 പേരില്‍ കൂടി പന്നിപ്പനിബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് പന്നിപ്പനി ബാധിതരുടെ എണ്ണം 371 ആയി ഉയര്‍ന്നു.
ന്യൂഡല്‍ഹിയില്‍ ഏഴും ബാംഗ്ലൂരില്‍ ആറും പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ നിന്ന് രണ്ട് കേസുകളും കോയമ്പത്തൂരില്‍ നിന്ന് ഒന്നും ചെന്നൈയില്‍ നിന്നും പൂനെയില്‍ നിന്നും നാല് വീതവും ഗോവയില്‍ നിന്ന് രണ്ട് കേസും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രോഗം ബാധിച്ച 237 പേര്‍ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. ബാക്കിയുള്ളവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച ഏഴു പേരില്‍ ആറ് പേരിലേക്കും നേരത്തെ രോഗം ബാധിച്ചവരില്‍ നിന്നാണ് വൈറസ് പകര്‍ന്നത്. ദുബായില്‍ നിന്ന് മടങ്ങിയ ഒരു യുവതിയിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച ഒരാള്‍ക്ക് രോഗം മറ്റുള്ളവരില്‍ നിന്ന് പകര്‍ന്നതാണ്. ബാങ്കോക്കില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടു പേരിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.